ന്യൂഡൽഹി: എന്ത് വിലകൊടുത്തും പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ഷാ. മമതാ ബാനർജിക്കെതിരേയും രീക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.പൗരത്വ നിയമം രാജ്യത്തിന്റെ നിയമമാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എന്ത് വില കൊടുത്തും അത് നടപ്പാക്കുമെന്നും അമിത് ഷാ മെഗാ റാലിയിൽ പറഞ്ഞു.മമതയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പ്രീണന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ കാർഡുകളും ആധാർ കാർഡുകളും പരസ്യമായും അനധികൃതമായും വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.