ബഹറിനിൽ കുടുങ്ങിയ കെപിസി ജനറൽ സെക്രട്ടറി അഡ്വ:കെ. പി ശ്രീകുമാർ നാട്ടിലേക്ക് തിരിച്ചു.


മാവേലിക്കര- ബഹറിനിൽ കുടുങ്ങിയ കെപിസി ജനറൽ സെക്രട്ടറി അഡ്വ:കെ. പി ശ്രീകുമാനെ റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റി ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിച്ചു. ബഹറിനിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ പ്രോഗ്രാമിൽ പങ്കെടുക്കുവാനായി എത്തിയതായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ. ഗൾഫ് മേഖലയിൽ പെട്ടെന്നുണ്ടായ യുദ്ധഭീതി മൂലമുള്ള അടിയന്തരമായ സാഹചര്യം കാരണം ബഹറിനിൽ നിന്നും ഉള്ള
വ്യോമപാതകൾ അടച്ചതിനെ തുടർന്നു കുടുങ്ങിപോയ അദ്ദേഹത്തെ റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരമാർഗം റിയാദിൽ എത്തിക്കുകയും റിയാദിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ കയറ്റി അയക്കുകയുമായിരുന്നു. ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം, ജനറൽ സെക്രട്ടറി ജോമോൻ ഓണമ്പള്ളിൽ, ജോയിൻ ട്രഷറർ അനീസ്അമ്പഴവേലി, സെൻട്രൽ കമ്മിറ്റി അംഗം ഹാഷിംചിയാംവേലി എന്നിവർ ചേർന്നാണ് അദ്ദേഹത്തെ യാത്രയാക്കിയത്. റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ സംയോജിത ഇടപെടലിന് അഡ്വ:കെ പി ശ്രീകുമാർ
നന്ദി അറിയിച്ചു

أحدث أقدم