കോണ്‍ഗ്രസ് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി; എംഎല്‍എയ്ക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രൻ


 

പാലക്കാട് : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പരാതി നല്‍കിയത്. ഇവര്‍ പരാതി നല്‍കിയത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷനും കെസി വേണുഗോപാലിനുമാണ്. ഇവരാരും ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മറച്ചുവച്ചുവെന്നും ഇവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പാലക്കാട്ടെ ഒരു എംഎല്‍എയാണ് ബംഗളൂരു പിആര്‍ കമ്പനിയുമായി ബന്ധപ്പെടുന്നത്. കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെ അറിവോടെയാണ് ഇത് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാര്‍ഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു.
Previous Post Next Post