സിനിമ ചിത്രീകരണത്തിനായുള്ള സ്റ്റണ്ട് പരിശീലനത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്ക്സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ (TikiTaka ) എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് തരത്തിന്റെ മുട്ട് കാലിന് പരിക്കേറ്റത്.എറണാകുളത് ചിത്രീകരണം പുരോഗമിക്കുന്നതിന് ഇടയിലാണ് താരത്തിന് അപകടം സംഭവിച്ചത്. പരുക്കേറ്റ തരത്തിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇൻഡോനേഷ്യയിൽ നിന്നുള്ള (Udedh Nans ) ഫൈറ്റ് മാസ്റ്ററാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഓടിക്കുന്നത്. ‘ദി റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹം ആയിരുന്നു.

Previous Post Next Post