അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി സെന്റർ പ്രീ പ്രൈമറി സ്കൂളിലുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം അഞ്ച് പേർ ആശുപത്രിയിൽ.


അയർലണ്ട് : അയർലണ്ട് തലസ്ഥാനമായ  ഡബ്ലിനിലെ സിറ്റി സെന്റർ  പ്രീ പ്രൈമറി സ്കൂളിലുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം അഞ്ച് പേർ ആശുപത്രിയിൽ. 

ഇന്നലെ  ഉച്ചയ്ക്ക് ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തിൽ കുത്തേറ്റ അഞ്ചുവയസ്സുള്ള കുട്ടിയും 30 വയസുള്ള സ്ത്രീയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.  പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് കൊച്ചുകുട്ടികളും നിസ്സാര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഉച്ചകഴിഞ്ഞ് പാർനെൽ സ്‌ക്വയർ ഈസ്റ്റിലെ ഒരു ക്രെഷിനു (പ്രീ പ്രൈമറി)  പുറത്ത് ഒരു കൂട്ടം കൊച്ചുകുട്ടികൾ ഉണ്ടായിരുന്നു . അവിടെ എത്തിയ ഒരാൾ കുട്ടികളെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും മറ്റ് രണ്ട് കുട്ടികൾക്കും ആക്രമണത്തിൽ സാരമല്ലാത്ത  പരിക്കേൽക്കുകയും ചെയ്തു.
സെൻട്രൽ ഡബ്ലിനിലെ ഒരു സ്‌കൂളിന് സമീപം മൂന്ന് കുട്ടികളെയും രണ്ട് മുതിർന്നവരെയും കുത്തിയ കേസിൽ 40 വയസ് പ്രായമുള്ള ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ഗാർഡ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. 
അയർലണ്ടിന്റെ തലസ്ഥാനത്തെ തിരക്കേറിയ ഭാഗമായ പാർനെൽ സ്‌ക്വയർ ഈസ്റ്റിലെ പ്രൈമറി സ്‌കൂളായ Gaelscoil Choliiste Mhuire ന് സമീപം ഇന്നലെ  ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം.
മൂന്ന് കൊച്ചുകുട്ടികളെയും ഒരു പുരുഷനെയും ഒരു സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടികളിൽ ഒരാൾ, ഒരു പെൺകുട്ടി, സ്ത്രീ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ആർടിഇ റിപ്പോർട്ട് ചെയ്തു.പോലീസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ ഒരു വലിയ കത്തി കണ്ടെടുത്തു.

Previous Post Next Post