കൊച്ചി : എറണാകുളം കോതമംഗലത്ത് എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ച് യുവാക്കള്‍. കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ ആണ് രണ്ട് യുവാക്കൾ ചേർന്ന് നശിപ്പിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഈ മാസം ഏഴാം തിയതി പുലർച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.