കോട്ടയം വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി

കോട്ടയം: വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാളെ കാണാതായി. മൂന്ന് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജോയേല്‍ വില്യംസിനായി (21) അഗ്‌നിരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു.

പ്രദേശത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ജോയേല്‍ വില്യംസ്. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വില്യംസ് വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈസമയത്ത് യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളായി അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തി വരികയാണ്.

Previous Post Next Post