കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോഗ്യമന്ത്രാലയം


 
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 
കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേര്‍ക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഇപ്പോള്‍ കോവിഡ് വ്യാപനവും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകളുണ്ട്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. 

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്ടെത്തിയത് ഉപവകഭേദമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ച് മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.' വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎന്‍.1' സംസ്ഥാനത്ത് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാരാണ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ 79കാരിക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
Previous Post Next Post