കുടുംബശ്രീ ഫണ്ട് തട്ടിപ്പില്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോള്‍ എന്നിവരാണ് അറസ്റ്റിലായത്. 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.


പത്തനംതിട്ട: കുടുംബശ്രീ ഫണ്ട് തട്ടിപ്പില്‍ സി.ഡി.എസ്.  ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോള്‍ എന്നിവരാണ് അറസ്റ്റിലായത്. 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 

2018 മുതല്‍ 2023 വരെയുള്ള രേഖകളാണ് കുടുംബശ്രീ ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം, ജനകീയ ഹോട്ടല്‍ തുടങ്ങി കുടുംബശ്രീയുടെ എല്ലാ പദ്ധതികളുടെയും മറവിലാണ് പ്രതികള്‍ തുക തട്ടിയെടുത്തത്. ആയിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ചെക്ക് നിര്‍ബന്ധമെന്നിനിരിക്കെ പണമല്ലാം സ്വന്ത അക്കൗണ്ട് വഴി തോന്നുംപോലെ പ്രതികള്‍ ചെലവിട്ടു.കേസില്‍ പ്രതിയാക്കപ്പെട്ട വി.ഇ.ഒ. ബിന്‍സിയുടെ പങ്കും ബോധ്യപ്പെട്ടാല്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


Previous Post Next Post