പാമ്പാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പിടിയിലായത് വാഴൂർ പുളിക്കൽ കവല സ്വദേശി
പാമ്പാടി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല പൂവത്തുംകുഴി ഭാഗത്ത് കണ്ണൻകുന്നേൽ വീട്ടിൽ ജോർജി ബെന്നി (22) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും,  അശ്ലീല ഫോട്ടോയും അയക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ സുവർണ്ണകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post