പള്ളിക്കത്തോട് : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും ,മകനെയും പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പതിനാലാം മൈൽ ഭാഗത്ത്, മുള്ളോത്തുപറമ്പിൽ വീട്ടിൽ അജയ് അപ്പുക്കുട്ടൻ (32) ഇയാളുടെ പിതാവായ അപ്പുക്കുട്ടൻ നായർ (60) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 7 മണിയോടുകൂടി പുളിക്കൽ കവല ജംഗ്ഷന് സമീപം വെച്ച് മധ്യവയസ്കനെ ചീത്ത വിളിക്കുകയും,ആക്രമിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നു. അജയ് ക്ക് മധ്യവയസ്കനോട് തൊഴിൽപരമായ തർക്കം സംബന്ധിച്ച് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവര്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികൃഷ്ണൻ കെ.ബി, എസ്.ഐ റെയ്നോൾഡ് ബി ഫെർണാണ്ടസ്, സി.പി.ഓ മാരായ അനീഷ്, ശ്രീജിത്ത്,അൻസീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
പള്ളിക്കത്തോട്ടിൽ കൊലപാതക ശ്രമക്കേസിൽ അച്ഛനും,മകനും അറസ്റ്റിൽ.
ജോവാൻ മധുമല
0