പാലക്കാട് അമിത വേ​ഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം… ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറി,ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു.


 
പാലക്കാട്: ചിറ്റൂർ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കൽ സ്വദേശി മണികണ്ഠൻ (43) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മണികണ്ഠന്റെ ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ചു. ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു. കാർ യാത്രികരായ നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത് കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post