പുള്ളുവൻ പാട്ടിൻ്റെ കോട്ടയത്തിൻ്റെ കാരണവർ വിടവാങ്ങി ..അന്തരിച്ച പുള്ളുവൻപാട്ട് കലാകാരൻ ഗോപിമാടമനക്ക് കണ്ണീരോടെ വിട നൽകി നാട്ടുകാർ


✒️ ജോവാൻ മധുമല 

പാമ്പാടി: പ്രശസ്ത പുള്ളുവൻ പാട്ട് കലാകാരൻ പള്ളിക്കത്തോട് ചപ്പാത്ത്  മുഴയനാൽ  58 കോളനിയിൽ എം .കെ ഗോപി മാടമന (സുരാലയം ) (70)അന്തരിച്ചു
തിങ്കളാഴ്ച ഉച്ചയോട് കൂടി പെട്ടന്ന് ഉണ്ടായ ശരീരിക ബുദ്ധിമുട്ടുകൾ മൂലം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയ വഴിക്കാണ് മരണം സംഭവിച്ചത്
കഴിഞ്ഞ 45 ൽ പരം വർഷക്കാലമായി പുള്ളുവൻ പാട്ടിൽ തൻ്റെ കഴിവുകൾ തെളിയിച്ച കോട്ടയം ജില്ലയിലെ തല മുതിർന്ന കലാകാരനാണ് വിടവാങ്ങിയത് ആകാശവാണിയിലെ കലാകാരൻ ആയിരുന്നു , തിങ്കളാഴ്ച രാവിലെ പാല കടപ്പാട്ടൂർ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ട് കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തി വിശ്രമിക്കുമ്പോൾ   ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും അവിടെ നിന്നും പാമ്പാടി  താലൂക്ക്  ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
 കോട്ടയം ജില്ലയിൽ ഏകദേശം  36 കുടുംബങ്ങങ്ങൾ മാത്രമാണ് സജീവമായി പുള്ളുവൻ  പാട്ട് അവതരിപ്പിച്ച് വരുന്നത് .അര നൂറ്റാണ്ടു കാലമായി പുള്ളുവൻപാട്ട് കലാകാരനായിയിരുന്ന ഗോപിയുടെ മരണം പുള്ളുവൻ  പാട്ട്  എന്ന അനുഷ്ഠാന കലക്ക്  തീരാ  നഷ്ടമാണ്. പുള്ളുവ സമുദായക്കാർ  പാട്ടുപാടി നാഗദൈവങ്ങളെയും നാഗരാജാക്കന്മാരെയും പ്രീതിപെടുത്തുന്നു. പുള്ളുവൻ  വീണയും ,പുള്ളുവക്കുടവുമായി ഒരു  വീട്ടിൽ വെറുതെ  കയറിയാൽ പോലും  ആ വീട്ടിലെ നാഗ ദോഷങ്ങൾ തീരും  എന്നാണ് പൊതുവെ ഉള്ള വിശ്വാസം,, അതേസമയം ഇത്തരം അനുഷ്ഠാന കല ജീവിത ഉപാധി ആയി കൊണ്ടു പോകുന്നവരുടെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ് ,അതു കൊണ്ട് തന്നെയാണ് പുതുതലമുറ ഈ കല ഉപേക്ഷിച്ച് മറ്റ് മേച്ചിൽപ്പുറങ്ങൾ അന്യോഷിക്കുന്നത് പാമ്പാടിക്കാരൻ ന്യൂസിൻ്റെ മൂന്നാം വാർഷികത്തിൽ സമൂഹത്തിലെ 5 വ്യത്യസ്ഥ മേഖലകളിൽ ഉള്ളവരെ തിരഞ്ഞെടുത്ത്  ആദരിച്ചിരുന്നു ആ കൂട്ടത്തിൽ ഗോപി മാടമനക്കും പാമ്പാടിക്കാരൻ ന്യൂസ് ആദരവ് നൽകിയിരുന്നു അദ്ധേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് പാമ്പാടിക്കാരൻ ന്യൂസ് നൽകിയത് എന്നും അദ്ധേഹം പറഞ്ഞിരുന്നു 
( ഗോപി മാടമന പാമ്പാടിക്കാരൻ ന്യൂസിൻ്റെ ആദരവ് ഏറ്റുവാങ്ങിയപ്പോൾ ) 

ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ അനുഷ്ഠാന കല ആകയാൽത്തന്നെ മറ്റ് സ്ഥലങ്ങളിൽ ഈ കല അവതരിപ്പിക്കാറുമില്ല അതുമൂലം ക്ഷേത്രവുമായി ബന്ധപ്പെട്ട് കിട്ടുന്ന വരുമാനം മാത്രമാണ് ഈ കൂട്ടർക്ക് ഏക ആശ്രയം,,

 സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്ത പക്ഷം ഇത്തരം കലാവിദ്യകൾ പുതു തലമുറക്ക് അന്യമായിത്തീരും 
ഇത്തരം കലാകാരൻന്മാരെ പ്രോത്സാഹിപ്പിച്ച് മുഖ്യധാരയിൽ എത്തിക്കേണ്ടത് സർക്കാർ തന്നെയാണ്  അതേ സമയം അന്തരിച്ച ഗോപിയുടെ 
മക്കളും കൊച്ചു മകനും ഈ മേഖലയിൽ സജീവമായുണ്ട്. അച്ഛൻ വാസുവിൽ  നിന്നാണ് ഗോപി പുള്ളുവൻ  പാട്ട് പഠിച്ചത്. ഭാര്യ കെ എൻ ഗൗരി. മക്കൾ രാധ എം ജി. സുരേഷ് എം ജി, വിനോദ് എം ജി സ്വപ്ന എം ജി. മരുമക്കൾ ഗോപാലൻ കട്ടപ്പന. സുരേഷ് പി റ്റി. സിന്ധു വിനോദ്, ദീപ സുരേഷ്. സംസ്കാരം ഇന്ന് മൂന്ന് മണിക്ക്  നടന്നു
Previous Post Next Post