കോട്ടയത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം: റോഡിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് എസ്.എൻ.ഡി.പി ഭാഗത്ത് പാറയ്ക്കൽ കരോട്ട് വീട്ടിൽ നടരാജൻ (24) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം ഒമ്പതാം തീയതി രാത്രി 9 മണിയോടുകൂടി  കോട്ടയം കുര്യൻസ് റോഡിൽ പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര പിക്കപ്പ് വാൻ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ മോഷ്ടിച്ച വാഹനം പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ കെ.എം, സി.പി.ഓ മാരായ ദിലീപ് വർമ്മ, പിയുഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post