രാജ്യം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു കടന്നുപോയത് ; ഭാരതീയർക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്

ന്യൂഡൽഹി : 2023ലെ അവസാന മൻ കി ബാത് പരിപാടിയിലൂടെ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുമായി സംവദിച്ചു. മൻ കി ബാത്തിന്റെ 108-ാം എപ്പിസോഡ് ആണ് ഇന്ന് നടന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എല്ലാ ഭാരതീയർക്കും പുതുവത്സര ആശംസകൾ നേർന്നു. രാജ്യം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു കടന്നുപോയതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ജി20, ചന്ദ്രയാൻ-3 എന്നിവയുടെ വിജയം മോദി അനുസ്മരിച്ചു. “ഈ വർഷം നമ്മൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു. രാജ്യം അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി. G20 വിജയകരമായി സംഘടിപ്പിച്ചു. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളും ആത്മവിശ്വാസം നിറഞ്ഞതാണ്. അടുത്ത വർഷവും ഈ മനോഭാവം നിലനിർത്തണം” എന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണ ബില്ലിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും കായിക രംഗത്തെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു

ഓസ്കർ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യ നേടിയ വലിയ നേട്ടങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു. നാട്ടു-നാട്ടു ഗാനത്തിന് അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി ആരാധകർ ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി. കായികരംഗത്തും ഈ വർഷം ഇന്ത്യ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയതായി പ്രധാനമന്ത്രി അനുസ്മരിച്ചു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Previous Post Next Post