ഗവർണറെ ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നത് പിണറായി വിജയനെന്ന് വി മുരളീധരൻ


ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനുള്ള പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ ഗവര്‍ണറെ തടയുമെന്ന് വെല്ലുവിളിക്കുന്നവര്‍ പാണക്കാട് തങ്ങളുടെ കുടുംബത്തിലെ വിവാഹത്തിന് പോകുമ്പോള്‍ തടയാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദ്യമുന്നയിച്ചു.

പിണറായി വിജയൻ ഇപ്പോഴും മനസ്സുകൊണ്ട് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആയിട്ടില്ല. പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി ഇപ്പോഴും സംസാരിക്കുന്നത് എന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിയോജിച്ച് അവരെ ഇല്ലാതാക്കുന്ന ശീലമാണ് എന്നും പാർട്ടിക്ക് ഉള്ളത്. ഇതേ സമീപനമാണ് ആരിഫ് മുഹമ്മദ് ഖാനോടും കാണിക്കുന്നതെന്നും വിമുരളീധരൻ വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിനെ കുറിച്ച് കാലങ്ങളായി ദുഷ്പ്രചരണങ്ങൾ നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഗുരുദേവനെക്കുറിച്ചുള്ള ഈ കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങള്‍ തിരുത്താന്‍ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള പണ്ഡിതർക്ക് കഴിയും. അതാണ് സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. കേരളത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുകയാണ്. ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.
Previous Post Next Post