ഓടിക്കൊണ്ടിരുന്ന ബൈക്കിലും സ്കൂട്ടറിലും അഭ്യാസ പ്രകടനം… ലൈസൻസ് സസ്പെന്റ് ചെയ്തു….


 
കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ മുഹമ്മദ് റിസ്‌വാൻ, എസ് റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു. റോഡിലെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ദൃശ്യങ്ങളിൽ യുവാക്കളുടെ മുഖം വ്യക്തമാകുന്നില്ലെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. ഇതാണ് കുറ്റക്കാരെ വേഗം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന് സഹായകരമായത്. കഴിഞ്ഞ ദിവസം സിനിമ കണ്ട ശേഷം രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് റി‌സ്‌വാൻ ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.
Previous Post Next Post