ദുബായ്∙ ദുബായിൽ പാലത്തിൽ നിന്ന് കാർ താഴെയ്ക്ക് വീണ് 2 പേർ മരിച്ചു. അൽ ഖവാനീജിലെ ഇത്തിഹാദ് മാളിനടുത്തുള്ള
പാലത്തിൽ നിന്നാണ് സ്‌പോർട്‌സ് കാർ താഴെയ്ക്ക് വീണതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഒരു പുരുഷനും
സ്ത്രീയുമാണ് മരിച്ചത്. ഇന്നലെ രാത്രി 11.55 നായിരുന്നു സംഭവം. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല
അമിത വേഗത്തിലായിരുന്ന കാർ പാലത്തിന്‍റെ വളവിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കോൺക്രീറ്റ് ബാരിയർ തകർത്ത്.
പാലത്തിൽ നിന്ന് താഴെയുള്ള തെരുവിലേക്ക് വീണു. തുടർന്ന് കാറിന് തീപിടിക്കുകയും ഡ്രൈവറും ഒപ്പമുണ്ടായിരുന്ന
സ്ത്രീയും മരിക്കുകയുമായിരുന്നു
പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രാഫിക് പട്രോളിങ് ഗതാഗതം നിയന്ത്രിക്കുകയും അപകടസ്ഥലം
സുരക്ഷിതമാക്കുകയും ചെയ്തു. കൂടാതെ ആംബുലൻസുകളുടെയും റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു