കോട്ടയത്ത് പൂക്കാലം എത്തി ...K3A കോട്ടയം പുഷ്പമേള നാളെ മുതൽ ഡഡിസംബർ 31 വരെ

 
 
കേരളത്തിലെ പത്ര -ടിവി - റേഡിയോ പരസ്യ ഏജൻസികളുടെ കൂട്ടായ്മയായ *കേരള  അഡ്വർടൈസിംഗ്* *ഏജൻസീസ് അസോസിയേഷൻ* *( K3A )കോട്ടയം സോണിന്റെ* ആഭിമുഖ്യത്തിൽ
*ഡിസംബർ 21 മുതൽ 31* വരെ *കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ* *പുഷ്പമേള* സംഘടിപ്പിക്കുകയാണ്.
ഇരുപതിനായിരം സ്ക്വയർ ഫീറ്റിൽ മനം മയക്കുന്ന വർണ്ണങ്ങളാൽ നിറയുന്ന ഊട്ടിയിലെ പുഷ്പവസന്തം ഇവിടെ വിരിയുകയാണ്.
ലക്ഷക്കണക്കിന് പൂക്കളും ചെടികളും കൊണ്ട് നിറഞ്ഞതാണീ പൂന്തോട്ടം .

ഈർക്കിലിയിൽ നിർമ്മിച്ച ഭീമാകാരമായ രൂപങ്ങൾ , കൊത്തുപണികളാൽ അലംകൃതമായ വേരു ശിൽപ്പങ്ങൾ , പച്ചക്കറി കൊണ്ടുള്ള വലിയ രൂപങ്ങൾ, എന്നിവ മേളയുടെ പ്രത്യേകതകളാണ് . 

ഇന്ത്യയിലും വിദേശത്തുമുള്ള അത്യപൂർവ്വങ്ങളായ പതിനായിരക്കണക്കിന് വെറെററ്റിയിലുള്ള സസ്യ- ഫലവൃക്ഷങ്ങളുടെയും ചെടികളുടേയും പ്രദർശനവും വിൽപനയും

നിത്യജീവിതത്തിൽ അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള 80 ൽ അധികം വ്യാപാര സ്റ്റാളുകൾ .
നാവിലെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിക്കൂട്ടുമായി കുടുംബശ്രീ സംരംഭമായ വിഷൻ എം.ഇ.സിയിലെ വനിതകൾ ഒരുക്കുന്ന വിവിധതരം ഭക്ഷണങ്ങൾ അടങ്ങുന്ന  ഫുഡ് കോർട്ട്
തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കാസർകോഡു മുതൽ പാറശ്ശാല വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന കിഡ്സ് ഫാഷൻ ഷോ , പ്രചോദിത ചിത്രാഗനയും കേരള ചിത്രകലാ പരിഷത്തും ചേർന്ന് നടത്തുന്ന വനിതകളുടെ തത്സമയ ചിത്ര രചനാ , കുട്ടികളുടെ അഖില കേരള ചിത്ര രചനാമത്സരം , കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന കരോൾ ഗാനമത്സരം , റേഡിയോ 90 FM, സൂര്യാ ടി വി കൊച്ചു ടി വി  തുടങ്ങിയ ചാനലുകൾ നടത്തുന്ന വെറൈറ്റി ഷോകൾ , ടി വി ചലച്ചിത്ര താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന കോമഡി ഷോകൾ , മാജിക്ക് ഷോ, പിന്നണി ഗായകർ നയിക്കുന്ന ഗാനമേള തുടങ്ങിയ  മേളയിലെ രാവുകളിൽ ഉത്സവ ലഹരിയുണർത്തും.

നികുതികൾ ഉൾപ്പെടെ 90 രൂപയാണ് ടിക്കറ്റ് നിരക്ക് .
       എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ടു എട്ടു മണി വരെയാണ് ഫ്ലവർ ഷോയിൽ സന്ദർശകർക്ക് പ്രവേശനം.

 ഡിസംബർ 21 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് കെ.ത്രി.എ. കോട്ടയം സോൺ പ്രസിഡണ്ട് ഷിബു.കെ. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഐ.എ.എസ് പുഷ്പമേള ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയർ പേഴ്സൺ വിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.
 ചടങ്ങിൽ നഗരസഭാ കൗൺസിലർ സിൻസി പാറയിൽ, കെ. ത്രി. എ. ചീഫ് പേട്രൺ ജോസഫ് ചാവറ, സ്റ്റേറ്റ് പ്രസിഡന്റ് രാജൂ മേനോൻ , ട്രഷറർ ലാൽജി വർഗീസ്, 
വി.ജി. ബിനു, ജേക്കബ് തരകൻ, ടോമിച്ചൻ അയ്യരുകുളങ്ങര, 
ജബിസൺ ഫിലിപ്പ്, 
സജി പി.ബി.,
പ്രേം സെബാസ്റ്റ്യൻ, റെജി ചാവറ
ജോസ്കുട്ടി കൂട്ടംപേരൂർ, മനോജ് കുമാർ പി.എസ്സു , ബിജു തോമസ്സ് തുടങ്ങിയവർ പ്രസംഗിക്കും.

 22 ന് രാവിലെ പതിനൊന്നിന് പ്രചോദിത ചിത്രാഗനയും കേരള ചിത്രകലാ പരിഷത്തും. ചേർന്നു നടത്തുന്ന തത്സമയ ചിത്രാവിഷ്ക്കാരത്തിൽ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഇരുപത്തിമൂന്നിന് വൈകുന്നേരം അഞ്ചിന് കിഡ്‌സ് ഫാഷൻ ഷോ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും പ്രശസ്ത സിനിമാ താരം ക്രിസ്റ്റി ബെന്നറ്റ് മുഖ്യാതിഥി ആയിരിക്കും. .

ഡിസംബർ 27 ന് സുപ്രസിദ്ധ മജീഷ്യൻ ജോവാൻ മധുമലയുടെ ദി മിസ്റ്ററ്റി വൺ മാൻ മാജിക് ഡെമോൺസ്ട്രേഷൻ ഷോ 

 ഡിസംബർ 31 വൈകുന്നേരം മൂന്നു മണിക്ക് ചേരുന്ന സമാപന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി  വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടൻ എം.പി. സമ്മാന ദാനം നിർവ്വനിക്കും..


 .
Previous Post Next Post