കാനം ഇനി ജ്വലിക്കുന്ന ഓർമ… സംസ്കാര ചടങ്ങുകൾ പൂർത്തിയായി….


 

കോട്ടയം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കാനത്തിന് അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയേകാൻ ഒഴുകിയെത്തിയത്.

ഇന്നലെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര 13 മണിക്കൂർ പിന്നിട്ട് പുലർച്ചെ മൂന്നരയോടെയാണ് കോട്ടയം കാനത്തെ വീട്ടിലെത്തിയത്. ആയിരങ്ങൾ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയം സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അന്ത്യാഭിവാദ്യമേകി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടക്കം സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഒമ്പത് വർഷം എം.എല്‍.എ ആയിരുന്ന കാനത്തിൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.
Previous Post Next Post