കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺ​ഗ്രസ് വിടുന്നു,,കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു സി.രഘുനാഥ്.


 

കണ്ണൂർ : കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺ​ഗ്രസ് വിടുന്നു. ധ‍ർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയും  കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു സി.രഘുനാഥ്. അഞ്ച് പതിറ്റാണ്ടു നീണ്ട കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നും രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും രഘുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു. 
Previous Post Next Post