അധ്യാപക ശില്പശാലയും കുട്ടികൾക്കു പരിശീലനവും നാളെ മുതൽ മണർകാട് സെന്റ് മേരീസ് ഐ ടി ഐ ൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാർത്തക്ക് ഒപ്പം ഉള്ള നമ്പരിൽ ബന്ധപ്പെടുക


കേരള ശാസത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്കൂൾഇക്കോ ക്ലബ്ബ്കോ ഓർഡിനേറ്റർ മാരായ അധ്യാപകർക്ക് ശില്പശാലയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു എൽ ഇ ഡി ബൾബ് നിർമാണം, പേപ്പർ ബാഗ് നിർമാണം, പേപ്പർപേന നിർമാണം, ടിഷ്യു കൾചർ എന്നിവയിൽ പരിശീലനവും നടത്തുന്നു.
കുട്ടി കളുടെ പരിശീലനം 28/12/2023ന്10 എ എം മുതൽ മണർകാട് സെന്റ് മേരീസ് ഐ ടി ഐ ൽ വച്ച് നടക്കും.കുട്ടികളുടെ പരിശീലനപരിപാടി മണർകാട് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. അനിൽ ജോർജ് ഉൽഘാടനം ചെയ്യുന്നതും, ജില്ലാപഞ്ചായത്ത്‌ മെമ്പർ ശ്രീ. റെജി എം ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തുന്നതും,മണർകാട് സെൻറ് മേരിസ് കത്തിഡ്രൽ ട്രസ്റ്റീ ശ്രീ.ദീപു തോമസ് ജേക്കബ് പൈലിത്താനം, ഐ ടി ഐ സെക്രട്ടറി ശ്രീ. ബെന്നി ടി ചെറിയാൻ താഴത്തേടത്തു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നതുമാണ്.മിസ്സസ്. സീന ബി (പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ഇലക്ട്രോണികസ്‌ ലക്ചർ )ശ്രീ. ഹരി പാലാഴി (റിട്ട. വർക്ക്‌ എക്സ്പീരിയൻസ് ടീച്ചർ )എന്നിവർ ക്ലാസുകൾ എടുക്കുന്നതുമാണ്.
 വിദ്യാർത്ഥികളുടെ പേര് വിവരം ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റരുടെ താഴെ കൊടുത്തിരിക്കുന്ന ഇ -മെയിൽ ഐഡിയിലോ വാട്സ് ആപ്പ് നമ്പറിലോ നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
ഇ - മെയിൽ ഐഡി :- trrajan2013@gmail.com
WhatsApp 9447806929 വാർത്തക്ക്
Previous Post Next Post