പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലാ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവുർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ് (53), ളാലം  കരൂർ ഭാഗത്ത് അമ്പലത്തിനാംകുഴിയിൽ വീട്ടില്‍ സജിമോൻ ആന്റണി (47) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പാലാ, കട്ടക്കയം ഭാഗത്ത് വച്ച് ചെത്തിമറ്റം സ്വദേശിയായ യുവാവുമായി വാക്ക്തർക്കത്തില്‍  ഏർപ്പെടുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിച്ച്   കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിനോദിന് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Previous Post Next Post