സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം; എസ്.ഐക്ക് സസ്പെൻഷൻമലപ്പുറം: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐക്ക് സസ്പെൻഷൻ.

 മലപ്പുറം പെരുമ്പടപ്പ് എസ്.ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി സസ്പെന്‍റ് ചെയ്തത്.

 സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 

സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും സാമ്പത്തിക ഇടപാട് നടത്തിയതായും എസ്.പിക്ക് തെളിവ് ലഭിച്ചിരുന്നു.
Previous Post Next Post