ബംഗ്ലാദേശിൽ ട്രെയിനിന് അക്രമികൾ തീയിട്ടു; അമ്മയും കുഞ്ഞും സഹിതം നാല് പേർക്ക് ദാരുണാന്ത്യം



ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു. അപകടത്തിൽ അമ്മയും കുഞ്ഞും അടക്കം നാല് പേർ കൊല്ലപ്പെട്ടു. ഷെയ്ഖ് ഹസീന സർക്കാരിന് പകരം ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിൽ തീവെപ്പ് നടന്നത്. മോഹൻഗഞ്ച് എക്‌സ്പ്രസിനാണ് അക്രമികൾ തീയിട്ടത്. 
സമരത്തിന് പിന്നിലുള്ളവരാണ് ട്രെയിൻ തീവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായി ധാക്ക മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ ഹബീബുർ റഹ്മാൻ പ്രതികരിച്ചു. ധാക്കയിലേക്ക് വരികയായിരുന്ന മോഹൻഗഞ്ച് എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പുലർച്ചെയോടെ തീപിടിച്ചത്.
 


 

Previous Post Next Post