രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കില്ല.. ക്ഷണം നിരസിച്ചു…


 
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്

അതേസമയം, ച‍ടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.
Previous Post Next Post