അധികമൊന്നും പോയില്ല, വെറും 56 കി.മീ; കത്തെഴുതി നാടുവിട്ട എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി, ആശ്വാസം

 


കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് വീട്ടുവിട്ടറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ  രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി ലഭിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായത്.രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്. ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തിൽ പറയുന്നത്. അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു. 

Previous Post Next Post