കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും വീണു… വിദ്യാർത്ഥിക്ക് പരുക്കേറ്റു


 
അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്.
തകഴി തെന്നടി പത്തിൽ ചിറ വീട്ടിൽ ജയ്സൻ്റെ മകൻ ജിൻസ് (15) ആണ് ബസ്സിൽ നിന്ന് വീണത്. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 4:15ഓടെ തകഴി പെട്രോൾ പമ്പിന് സമീപം ആയിരുന്ന അപകടം.
ക്ലാസ്സ്‌ കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്ക് മടങ്ങവെ ബസ്സിൻ്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വിദ്യാർത്ഥി വീഴുന്നതു കണ്ട് ഒപ്പം ഉണ്ടായിരുന്ന
സഹപാഠികൾ ബഹളം വെച്ചതിനെ തുടർന്ന് ബസ്സു നിർത്തുകയും,
ഇതേ ബസ്സിൽ തന്നെ ജിൻസിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്. ആശുപത്രിയിലെ സി.റ്റി.സ്കാൻ തകരാറിലായതിനാൽ കൂടുതൽ പരിശോധനകൾക്കായി വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post