ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു…ഒരാൾക്ക് ഗുരുതര പരിക്ക്….


മലപ്പുറം: പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. ഉത്സവത്തിനിടെ അബദ്ധത്തിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ വേലായുധനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post