എം വിജിൻ എംഎൽഎയുടെ പരാതിയിൽ അന്തിമ റിപ്പോർട്ട് ഇന്ന്കണ്ണൂര്‍: എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത.
 പ്രോട്ടോക്കോൾലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച്ചയുണ്ടായെന്നും കണ്ടെത്തി. കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എംഎൽഎ എം. വിജിൻ നൽകിയ പരാതിയിലാണ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകുന്നത്.

 എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. എസ്ഐ എംഎല്‍എയെ അപമാനിക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. 

എസ് ഐ, കെജിഎന്‍എ ഭാരവാഹികൾ തുടങ്ങിയവരുടെ മൊഴി ഇന്നലെ എസിപി രേഖപ്പെടുത്തിയിരുന്നു. എസ്ഐ പി പി ഷമീലിന് എതിരെ വകുപ്പുതല നടപടിക്കാണ് സാധ്യത.
Previous Post Next Post