സംസ്ഥാന സ്കൂൾ കലോത്സവം; പോരാട്ടം ഇഞ്ചോടിഞ്ച്; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കോഴിക്കോടും പാലക്കാടും


 
കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. പോയിന്റ് നിലയിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.

ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. 641 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിൽ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്.

ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാർ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
Previous Post Next Post