പ്രധാനമന്ത്രി വിളിച്ചാൽ ഇനിയും പങ്കെടുക്കും.. നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ…


 

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഓര്‍ത്തഡോക്സ് സഭ. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ല ബന്ധം നിലനിർത്തുന്നുണ്ട്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പമാണെന്നും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ് കോറസിൻ പറഞ്ഞു.
Previous Post Next Post