മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീപടർന്ന് വയോധിക മരിച്ചു
കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധിക മരിച്ചു. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ്(80) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മുറിക്കുള്ളിൽ തീയും പുകയും ഉയരുന്നതുകണ്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്. അയൽവാസികളും വീട്ടുകാരും ചേർന്നു മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല.

മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Previous Post Next Post