ഗുരുവായൂര്‍ ആനയോട്ടം ഇന്ന് ; മുന്‍നിരയില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു


തൃശൂര്‍: ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തിരഞ്ഞെടുത്തു. ഗോപികണ്ണന്‍, രവികൃഷ്ണന്‍, ദേവദാസ് എന്നീ കൊമ്പന്മാരാണ് ഇത്തവണ മുന്‍നിരയില്‍ ഓടുന്നത്.

 സഹസ്രകലശത്തിന് ശേഷം കിഴക്കേ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത്.കൊമ്പന്‍ ചെന്താമരാക്ഷന്‍, പിടിയാന ദേവി എന്നീ ആനകളെ കരുതലായി നിലനിര്‍ത്തും.

 ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ആണ് നറുക്കെടുത്തത്. ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി. മനോജ്കുമാര്‍, കെ.എസ്. മായാദേവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post