മൂന്നാറിലെ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി




മൂന്നാർ: മൂന്നാറിലെ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് രാവിലെയാണ് മൂന്നാർ കോളനിയിൽ അഞ്ച് ആനകൾ ഇറങ്ങിയത്. നാട്ടുകാർ ബഹളംവച്ച് ആനകളെ വനമേഖലയിലേക്ക് തുരത്തി. ആന ജനവാസമേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. 

ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടത്തിൽ മൂന്നാറിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഇവിടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തടഞ്ഞു. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെ ന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.
Previous Post Next Post