കോട്ടയത്ത് നടന്ന യൂണിറ്റ് തല പ്രതിഷേധ ധർണ്ണ ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര ഉദ്ഘാടനം ചെയ്തു.

കോടതി ഫീസ് വർദ്ധനവ് പിൻവലിക്കുക,  
ഭാരതീയ അഭിഭാഷക പരിഷത്ത്...കോട്ടയത്ത് നടന്ന യൂണിറ്റ് തല പ്രതിഷേധ ധർണ്ണ ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര ഉദ്ഘാടനം ചെയ്തു. 


കോട്ടയം : കേരള സർക്കാർ ബജറ്റിൽ സാധാരണക്കാരായവർക്ക്‌ നേരെ നടത്തിയ വെല്ലുവിളിയാണ് കോടതി  ഫീസ് വർദ്ധനവ് എന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്. കോട്ടയത്ത് നടന്ന യൂണിറ്റ് തല പ്രതിഷേധ ധർണ്ണ ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര ഉദ്ഘാടനം ചെയ്തു. കുടുംബ കോടതി വ്യവഹാരങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി വിധികൾ ഉള്ളത് മറന്നാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും ഫീസ് വർദ്ധനവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക്  നീങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക് പറഞ്ഞു. 

കോടതി ഫീസ് വർദ്ധനവ് പിൻവലിക്കുക,  നീതി കേന്ദ്രങ്ങളായ കോടതി സമുച്ചയങ്ങൾക്ക് പണം അനുവദിക്കുക, അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായാണ് കോട്ടയം ജില്ലയിലെ  ബാർ അസ്സോസിയേഷനുകൾക്ക് മുന്നിൽ ധർണ്ണകൾ നടത്തിയത്. കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നീ കേന്ദ്രങ്ങളിൽ ധർണ്ണ നടന്നു. കോട്ടയത്ത് നടന്ന ധർണ്ണ അഡ്വ. എം എസ് ഗോപകുമാർ, അഡ്വ. രാഹുൽ ഗോപിനാഥ്, അഡ്വ. ബിന്ദു എബ്രഹാം, അഡ്വ. അജി ആർ നായർ, അഡ്വ. അനന്തു സന്തോഷ് , അഡ്വ. ശ്രീനിവാസൻ നായർ, അഡ്വ. ജി വിജയകുമാർ. അഡ്വ. ജോസുകുട്ടി മാത്യു, അഡ്വ. എസ്  പ്രദീപ് കുമാർ, അഡ്വ.ലിജി എൽസ ജോൺ എന്നിവർ നയിച്ചു.  ഏഴു കേന്ദ്രങ്ങളിലായി നൂറു കണക്കിന് പ്രമുഖരായ അഭിഭാഷകർ പങ്കെടുത്തു. 

ഭാരതീയ അഭിഭാഷക പരിഷത്ത്,കോട്ടയം 
ഫോൺ : 8156813626
Previous Post Next Post