പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു നേതാവ്


തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു ജില്ലാ അധ്യക്ഷൻ. കെ.എസ്‍.യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെ.എസ്‍.യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം.

കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു.സംഘർഷത്തെ തുടർന്ന് പൊലീസ് കെഎസ്‍യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗം.
Previous Post Next Post