യുഡിഎഫിലെ ഭിന്നത പരിഹരിക്കും…സണ്ണി ജോസഫ്


        

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് അടൂർ പ്രകാശ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. പരാതിയെക്കുറിച്ച് അടൂര്‍ പ്രകാശിനോട് തന്നെ ചോദിക്കണം. യുഡിഎഫിലെ ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകും. താനും ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചര്‍ച്ച ചെയ്തത് സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ്. ഡല്‍ഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ന് മടങ്ങാനിരുന്നതാണ്. മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനാല്‍ ഇന്ന് നാട്ടിലേക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയോടൊപ്പം നാളെ കേന്ദ്രവൈദ്യുതി മന്ത്രിയെ കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു.


Previous Post Next Post