എതിരാളി ആരായാലും പ്രശ്നമില്ല ; വടകര തിരിച്ചുപിടിക്കുമെന്ന് കെ കെ ശൈലജ


കോഴിക്കോട് : വരുന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ടിപി ചന്ദ്രശേഖരൻ കേസ് വടകരയിൽ ചർച്ചയാവില്ല എന്നും ശൈലജ സൂചിപ്പിച്ചു. മന്ത്രിയും എംഎൽഎയും ആയിരുന്ന സമയത്ത് പ്രവർത്തിച്ചിരുന്നത് പോലെ തന്നെ മുന്നോട്ടു പോകും. എതിരാളി ആരായാലും പ്രശ്നം അല്ല എന്നും ശൈലജ അഭിപ്രായപ്പെട്ടു.

ആർഎംപിയുടെ പ്രവർത്തനം ഒരിക്കലും വടകരയിൽ എൽഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. ടി പി കേസ് വടകരയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അല്ലാതെ തന്നെ മറ്റൊരു രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. പാർട്ടി നിശ്ചയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തിക്കേണ്ടി വരുമെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

കേരളത്തിൽ നിന്നും വിട്ടു പോകുന്നില്ല. കേരളത്തിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തിക്കണമെന്നാണ് കരുതുന്നത്. ജയിച്ചു കഴിഞ്ഞാൽ മുൻപ് മന്ത്രിയായിരുന്നപ്പോൾ എങ്ങനെ പ്രവർത്തിച്ചുവോ അതുപോലെ തന്നെ പ്രവർത്തിക്കും. അവസരം തന്നാൽ ജനങ്ങൾ നിരാശരാകില്ല എന്നും കെ കെ ശൈലജ വ്യക്തമാക്കി.
Previous Post Next Post