ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ബലത്സംഗം ചെയ്തു ; അസിസ്റ്റൻ്റ് അറസ്റ്റിൽ
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ രോഗിയെ ബലാൽസംഗം ചെയ്തതായി പരാതി. ഐസിയുവിൽ പ്രവേശിപ്പിച്ച 24കാരിയെ നഴ്‌സിംഗ് അസിസ്റ്റൻ്റ് ബാലത്സംഗം ചെയ്തതായാണ് പരാതി.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാല് മണിക്കൂറാണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഐ.സി.യുവിലെ അലാറം വഴി പുറത്തുള്ളവരെ അറിയിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കുത്തിവയ്പ് നൽകി അബോധാവസ്ഥയിലാക്കിയെന്ന് യുവതി പറഞ്ഞു.

ഭർത്താവ് മൊബൈലിൽ വിളിച്ചപ്പോഴാണ് പീഡനവിവരം യുവതി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.

സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Previous Post Next Post