വയനാട്: സ്കൂൾ പ്രിൻസിപ്പൾ മാരക ലഹരിമരുന്നുമായി പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി ജയരാജ്.
മാരക ലഹരിമരുന്നുമായി സ്കൂൾ പ്രിൻസിപ്പൾ പിടിയിൽ
ജോവാൻ മധുമല
0