ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍; മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം


കല്‍പ്പറ്റ : വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്‌പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും.

ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗര്‍ഹോള വനത്തിലായിരുന്നു. ഉള്‍കാട്ടിലായിരുന്നതിനാല്‍ മയക്കുവെടിവെയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു.
Previous Post Next Post