പൂഞ്ഞാർ പള്ളിയിൽ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്പൂഞ്ഞാർ - പാലാരൂപതയിലെ പൂഞ്ഞാർ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിലെ സഹവികാരി ജോസഫ് ആറ്റുചാലിനെ ബൈക്കിടിച്ചു കൊല്ലാൻ ശ്രമം. പൂഞ്ഞാറിൽ വൻ പ്രതിഷേധം  .പള്ളി കോമ്പൗണ്ടിൽ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ ആണ് വാഹനമിടിപ്പിച്ച് വീഴ്ത്തിയത്. 

  പരിക്കേറ്റ അസിസ്റ്റൻ്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവിൽ കൂടുതൽ ആളുകൾ എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പിയും മറ്റും സ്ഥലത്തെത്തിയിട്ടുണ്ട് . നിരവധി ആളുകളും പള്ളിമുറ്റത്തെത്തി. ദേവാലയത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധർ കുരിശും തൊട്ടിയിൽ റേയ്സിംഗ് നടത്തിയത്.
Previous Post Next Post