ഹൂസ്റ്റണിൽ മലയാളി വിദ്യാർഥി അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍..
ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർഥി ആദിത്യ മേനോന്‍ (22) അന്തരിച്ചു. ഓസ്റ്റിനില്‍ പഠിക്കുകയായിരുന്ന ആദിത്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നോര്‍ത്ത്പറവൂര്‍ സ്വദേശി സുനില്‍ മേനോന്‍റെയും കുമളി സ്വദേശി മഞ്ജു മേനോന്‍റെയും മൂത്തമകനാണ്.  അച്ചിന്ത് 
മേനോന്‍ സഹോദരനാണ്. പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച (ഫെബ്രുവരി 16).
രാവിലെ 10 മുതല്‍ വിന്‍ഫൊര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യുണറല്‍ ഹോമില്‍ (8514 ടൈബര്‍ ഡ്രൈവ്, ഹുസ്റ്റന്‍, ടെക്‌സസ്). കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് ഡോ നിഷാ പിള്ള,
കേരള ഹിന്ദു സൊസൈറ്റി സെക്രട്ടറി അജിത് കുമാര്‍ പിള്ള, പ്രസ് ക്ലബ് ഓഫ് ഇന്ത്യ
ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് സൈമണ്‍ വാളാച്ചേരി, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡൻ്റ് മാത്യു മുണ്ടക്കൽ തുടങ്ങിയവര്‍ അനുശോചിച്ചു
Previous Post Next Post