കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി.


കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥികളാണ് അമലും ആദിത്യനും.

ഇന്നലെ ഉച്ച മുതൽ വിദ്യാർഥികളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയിരുന്നില്ല.
അതേസമയം, വർക്കലയിൽ കായികതാരമായ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അനിൽ-പ്രിൻസി ദമ്പതികളുടെ മകൾ അഖിലയെയാണ് (15) വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനയറ എസ്എൻവിഎച്ച്എസ് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയാണ്. സൈക്കിൾ പോളോ, ഖോഖോ കായിക താരമാണ്.
Previous Post Next Post