പാമ്പാടിയിൽ റബ്ബർ ഷീറ്റ് മോഷണം: രണ്ടുപേർ അറസ്റ്റിൽ. പിടിയിലായത് കോത്തല സ്വദേശികൾ


പാമ്പാടി : റബ്ബർ ഷീറ്റ്  മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല പുതുവയൽ ഭാഗത്ത് കല്ലുവെട്ടാംകുഴി വീട്ടിൽ മോനിച്ചൻ എന്ന് വിളിക്കുന്ന ജോൺ കെ.സി (49), പാമ്പാടി കോത്തല പുതുവയൽ ഭാഗത്ത് പള്ളിവാതുക്കൽ വീട്ടിൽ ബിനു പി.കെ (44) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

 ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെയോടുകൂടി   കൂരോപ്പട, കോത്തല  ഭാഗത്തുള്ള വീടിന്റെ മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന 30 ഓളം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരിൽ നിന്ന് മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ മാരായ ഹരീഷ് എം.സി, ശ്രീരംഗൻ, ഷാജി എൻ.റ്റി, സി.പി.ഓ മാരായ ജിബി റ്റി.സി, ജയകൃഷ്ണൻ.ആർ, ശ്രീജിത്ത് രാജ്, മഹേഷ്.എസ്, ജയകൃഷ്ണൻ നായർ, സുരേഷ് എം.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Previous Post Next Post