കാനഡയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ബ്രാംപ്ടൻ∙ കാനഡയിലെ ബ്രാംപ്ടണിൽ  കാർ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു റിപ്പോർട്ടുകൾ പ്രകാരം, വ്യാഴാഴ്ച പുലർച്ചെയാണ് കാർ അപകടമുണ്ടായത്.അന്ന് 23-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന 

റീതിക് ഛബ്ര, സഹോദരൻ രോഹൻ ഛബ്ര (22), സുഹൃത്ത് ഗൗരവ് ഫാസ്‌ഗെ (24) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ 
പീൽ റീജനൽ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. യുവാക്കൾ സഞ്ചരിച്ച 
വാഹനവുമായി കൂട്ടിയിടിച്ച വാഹനം സമീപത്തെ പെട്രോൾ പമ്പിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി....

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിന്‍റെ ഡ്രൈവർ  അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി മത്സര ഓട്ടമാണ് അപകട കാരണമെന്ന് കരുതുന്നു
Previous Post Next Post