‘വിപ്ലവകാരിയും തൊഴിലാളിവർഗ നേതാവുമായ എളമരം കരീം ബിഎംഎസ് വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും മിണ്ടാനില്ല’ ; പ്രതികരണവുമായി ജോയ് മാത്യു


 
കൊച്ചി : എം പി എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഭക്ഷണവിരുന്നിൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഇടതുപക്ഷ നേതാക്കളുടെയും അണികളുടെയും ഭാഗത്ത് നിന്നും ഉയരുന്നത്. 

മുൻപ് പലപ്പോഴും നടത്തിയിട്ടുള്ളത് പോലെ പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള ശ്രമങ്ങൾ പാർട്ടിയുടെ സൈബർ അണികളും കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്.

 ഇടതുപക്ഷം എൻ കെ പ്രേമചന്ദ്രനെതിരായി നടത്തുന്ന വിവാദങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനും ആയ ജോയ് മാത്യു.

ഇടതുപക്ഷ അണികൾ അസഹിഷ്ണുതയുടെ ആൾരൂപങ്ങളാണ് എന്നാണ് ജോയ് മാത്യു വ്യക്തമാക്കുന്നത്. വിപ്ലവകാരിയും തൊഴിലാളിവർഗ നേതാവുമായ എളമരം കരീം ബിഎംഎസ് വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും മിണ്ടാനില്ല എന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

 ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോയ് മാത്യു ഇടതുപക്ഷത്തിന് എതിരെ വിമർശനം ഉന്നയിച്ചത്.

 മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവർ
അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരുമെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
Previous Post Next Post