10 ദിവസം ഇനി ഉത്സവനാളുകള്‍: ശബരിമല നട ഇന്ന് തുറക്കും, വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണോ?



 ശബരിമല: മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമലനട ഇന്ന് (മാര്‍ച്ച് 13) തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നട തുറക്കുക. മേല്‍ശാന്തി പിഎന്‍ മഹേഷ് വൈകീട്ട് അഞ്ചുമണിക്ക് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. നാളെ ശബരിമല നട തുറക്കുന്നതോടെ പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകും.

പത്ത് ദിവസത്തെ ചടങ്ങുകള്‍ അറിയാം

16 ന് രാവിലെ 8.20നും 9 നും മധ്യേ ഉത്സവത്തിന് കൊടിയേറും
17 മുതല്‍ 24 വരെ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവയുണ്ടാകും
ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെ ഉത്സവബലി ദര്‍ശനം
രാത്രി 7.30 ന് ശ്രീഭൂതബലി തുടങ്ങും
20 മുതല്‍ 24 വരെ രാത്രി ശ്രൂഭൂതബലിക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്
24 ന് രാത്രി ശരംകുത്തിയില്‍ പള്ളിവേട്ട
ഉത്സവത്തിന് സമാപനം കുറിച്ച് 25 ന് ഉച്ചയ്ക്ക് 11.30 ന് പമ്പയില്‍ ആറാട്ട്
ദേവനെ പമ്പ ഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ചിരുത്തും
വൈകീട്ട് മൂന്നുവരെ പമ്പയില്‍ ദര്‍ശനത്തിന് അവസരം
ഈ സമയം ഭക്തര്‍ക്ക് പറവഴിപാട് സമര്‍പ്പിക്കാം
3.30 ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് പുറപ്പെടും
ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്കും
ആറാട്ട് ദിവസമായ 25 ന് ദര്‍ശനത്തിനും പതിനെട്ടാംപടി കയറുന്നതിനും നിയന്ത്രണമുണ്ട്
അന്ന് രാവിലെ ഒന്‍പതിന് നട അടച്ച് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും
തിരിച്ച് സന്നിധാനത്തെത്തി നട തുറന്നശേഷം മാത്രമേ ദര്‍ശനത്തിന് അവസരം ലഭിക്കൂഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയ 15നും 16നുമാണ്

15 ന് പ്രസാദ ശുദ്ധിയും 16 ന് ബിംബശുദ്ധിയും നടക്കും
ഈ ദിവസങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം
ഉത്സവത്തിന് വിവിധ കലാപരിപാടികളും ഉണ്ട്


Previous Post Next Post