സമ്മർ ബമ്പർ.. 10 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി…തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനമായ പത്തു കോടി ലഭിച്ചത് കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് . ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസി വിറ്റ SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
Previous Post Next Post